Monday 27 January 2014

ദേവസ്യാ യുടെ നൈറ്റ്‌ പണി

ദേവസ്യ പോക്കറ്റിൽ തപ്പി നോക്കി . പണിക്കൂലി  കിട്ടിയ അഞ്ഞൂറിന്റെ നോട്ട് ഭദ്രമായി പോക്കറ്റിലുണ്ട് ഭക്ഷണത്തിനുള്ള ചെലവു കഴിച്ചു വൈകിട്ട് പതിവ് പോലെ പണിക്കൂലി കിട്ടിയതാണ്. തന്റെ വിയര്പ്പിന്റെ വില . കുടുബത്തിന്റെ പട്ടിണി മാറ്റാനുള്ള സമ്പത്ത്.
 ഇന്നലെ അബദ്ധം പറ്റി മദ്യരാക്ഷസന് അടുത്തൂണ്‍ നല്കി നഷ്ടപ്പെടുത്തിയ നോട്ടിന്റെ സഹോദരൻ . മഹാത്മാവിന്റെ പുഞ്ചിരിയ്ക്കുന്ന മുഖത്തേയ്ക്കു നോക്കി അയാൾ പ്രതിഞ്ജയെടുത്തു . ഇന്നലത്തെ അബദ്ധം പിണയാതെ പലവ്യഞ്ജനങ്ങൾ വാങ്ങി വീട്ടിൽ പോകണം . ഇന്നലെ വീട്ടിലെത്തിയത് എപ്പോഴാണെന്നറിയില്ല . രാവിലെ  പള്ളിമണി കേട്ട് ഉണർന്നപ്പോൾ താൻ മുറ്റത്തു  കിടക്കുകയാണെന്ന് മനസ്സിലായി . ഉള്ളിൽ കടക്കാനുള്ള വൈക്ലബ്യം കാരണം അപ്പോൾത്തന്നെ തിരിച്ചു പോന്നു. ആറ്റി ലിറ ങ്ങി മുങ്ങിക്കുളിച്ചപ്പോൾ കെട്ട് വിട്ടു . കാലിയായ പോക്കറ്റിൽ കയ്യിട്ടു വിശപ്പടക്കി പൈപ്പു വെള്ളം കുടിച്ചു ദാഹം മാറ്റി പണിയാൻ പോയി.
 . . ഇത് ഞാൻ ബുദ്ധിപരമായി  ഉപയോഗിയ്ക്കും.

ഇന്നലെയും അങ്ങനെ പ്രതിജ്ഞ എടുത്തതാണ്. പലചരക്കുകടയിൽ കയറാൻ തുടങ്ങിയപ്പോഴാണ് പഴയ സുഹൃത്തിനെ കണ്ടത്. അവനെ സൽക്കരിക്കാൻ  ഷാപ്പിൽ കയറിയതാണ്. ഒരു ഗ്ലാസ്സ് കള്ളു  കുടിച്ചത് ഓർമ്മയുണ്ട് . പിന്നൊന്നും ഓര്മ്മയില്ല. പള്ളിമണികൾ കേട്ടാണ് ഉണർന്നത്‌ . ഇന്ന് ഏതായാലും കടയിൽ  കയറുന്നില്ല. പണം വീട്ടിലേല്പിച്ചാൽ വീട്ടുകാരി അത് വേണ്ട പോലെ ഉപയോഗിച്ചു കൊള ളും .റോഡിൽക്കൂ ടിയുള്ള നടത്തം മതിയാക്കി ദേവസ്യ കയ്യാലകൾ ചാടി പറമ്പുകളിൽ കൂടി ഒരു കള്ളനെപ്പോലെ വീട്ടിലേയ്ക്കുള്ള പ്രയാണം തുടർന്നു . ഷാപ്പിനു പിന്നിലുള്ള റബർ ത്തോ ട്ട ത്തി ലെത്തിയ പ്പോൾ ആരുടെയൊക്കെയോ സംസാരം കേട്ട് ദേവസ്യ ഒരു മരത്തിനു പിന്നിലൊളിച്ചു. ഷാപ്പിലെ വിളമ്പുകാരനും വിൽപ്പനക്കാരനുമാണ് . 

കൂട്ടു കൂട്ടുമ്പോൾ വളരെ ശ്രദ്ധ വേണം. വരാലിനെയൊ തവളയെയോ ബലിയാടാക്കുന്നതിൽ തെറ്റില്ല. മനുഷ്യൻ തട്ടിപ്പോകരുത്‌ 
.  വില്പ്പന്ക്കാരന്റെ സംസാരം കേട്ടപ്പോൾ തനിയ്ക്കു പറ്റി യതെ റ്റെ ന്താ യിരുന്നുവെന്നു ആ പാവത്തിനു  മനസ്സിലായി , 

വെറുതെ മമ്മൂഞ്ഞിനെ  സംശയിച്ചു. പാവം, അവൻ വീട്ടിലെത്തിയോ
 ആവോ ?. ദേവസ്യ പിന്നെയൊന്നും ആലോചിച്ചു നിന്നില്ല. ഒറ്റയോട്ടത്തിനു വീട്ടിലെത്തി. അഞ്ഞൂറിന്റെ പുത്തൻ  നോട്ട്  അമ്മച്ചിയുടെ കയ്യിൽ  കൊടുത്തിട്ട് പുലമ്പി.
ഇന്നലെ വീട്ടില് വരാൻ പറ്റിയില്ല, നൈറ്റ് പണി യുണ്ടായിരുന്നു.